Who We Are

ബഹുജൻ അക്കാഡമി ഫോർ എൻലൈറ്റ്ൻമെന്റ് ഇനിഷിയേറ്റിവ്

Registered under indian trust act. Regi No:406/1V /2023

സ്വാതന്ത്ര്യം സമത്വം സാഹോദര്യം സാമൂഹ്യ നീതി തുടങ്ങിയ ഭരണ ഘടനാ ലക്ഷ്യങ്ങളെ മുൻ നിർത്തിക്കൊണ്ടുള്ള അക്കാഡമിക്, ചാരിറ്റി പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് ബഹുജൻ അക്കാഡമി ഫോർ എൻലൈറ്റ്ൻ മെന്റ് ഇനിഷിയേറ്റീവ് എന്ന ഈ ട്രസ്റ്റിന്റെ ഉത്തരവാദിത്വം. ജാതി വിവേചനങ്ങളാൽ പൊറുതി മുട്ടിയ ദലിത്,ബഹുജനങ്ങൾക്ക് വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ രംഗത്ത് ഉയർന്നുവരാനുള്ള സാഹചര്യം ഒരുക്കുന്നതിനു പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കും. ഇന്ത്യയുടെ മതേതരത്വം, ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് അക്കാദമിക്, പ്രചരണ പ്രവർത്തനങ്ങളിൽ മുൻകൈ എടുത്ത് ഇടപെടുകയും ഇവ പ്രതിസന്ധികൾ നേരിടുമ്പോൾ അത്തരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നേരിട്ട് നൽകി അവരോടൊപ്പം നിൽക്കുക എന്നത് ബഹുജൻ അക്കാഡമി ഫോർ എൻലൈറ്റ്ൻമെന്റ് ഇനിഷിയേറ്റിവ്, ട്രസ്റ്റിന്റെ പ്രാഥമിക കടമയാണ്. ഇത്തരം എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് വരുന്ന സാമ്പത്തികം കണ്ടെത്തുന്നത് സമാന മനസ്കരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയും മറ്റ് സംഭാവന കളിലൂടെയും ആണ്. വളരെ പ്രതികൂല മായ സാഹചര്യത്തിലാണ് യാണ് നമ്മൾ ജീവിക്കുന്നത്. അത്തരം എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നമുക്ക് ഒരുമിച്ചു അതിജീവിക്കാം. നമുക്ക് പരസ്പരം കൈകോർത്തു മുകളിൽ പറഞ്ഞ ലക്ഷ്യങ്ങൾക്കായി ഒരേ മനസ്സായി പ്രവർത്തിക്കാം.

മാനേജിങ് ട്രസ്റ്റി

Smitha S

സാമൂഹ്യ പ്രവർത്തക, ട്രേഡ് യൂണിയൻ പ്രവർത്തക, സമുദായ പ്രവർത്തക എന്നിങ്ങനെ തന്റെ പ്രവർത്തന മേഖല വിപുലീകരിക്കുകയാണ് ശ്രീമതി സ്മിത എസ്.സ്ത്രീ സമത്വത്തിനും വിവേചനങ്ങൾക്കും എതിരെ ശക്തമായ ഇടപെടലുകൾ നടത്തിയ സ്മിത എസ്, “പെണ്ണൊരുമ്പിട്ടാൽ ” എന്ന “ട്രെയിൻ നാടക “സംഘത്തിന്റെ പ്രധാന സംഘാടകയായിരുന്നു. ട്രെയിനിൽ കൊലപാതകത്തിനിരയായ സൗമ്യക്ക് നീതി കിട്ടുന്നതിന് വേണ്ടി നടന്ന പ്രതിഷേധമായാണ് പെണ്ണൊരുമ്പിട്ടാൽ എന്ന ട്രെയിൻ നാടകം രൂപപ്പെട്ടത്.

 

സദാചാര ഗുണ്ടായിസത്തിനെതിരെ കോഴിക്കോട് സ്ത്രീകളുടെ രാത്രി നടത്തതിന് നേതൃത്വം കൊടുത്തതും സ്മിത ആയിരുന്നു.രാത്രി ഞങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന മുദ്രാവാക്യം ഈ പ്രതിഷേധത്തിൽ ഏറെ ശ്രെദ്ധിക്കപ്പെട്ടു.

ദലിത്, ആദിവാസി വിഭാഗങ്ങൾ ഭൂമിക്ക് വേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങളിൽ സ്മിത എസ് സജീവമാണ്. മേപ്പാടി ഭൂമിയിൽ അവകാശം സ്ഥാപിച്ച സമരത്തിൽ തുടക്കം മുതൽ സ്മിത ഒരു അംഗമായിരുന്നു.

അസംഘടിത മേഖലയിലെ തൊഴിലാളി പ്രവർത്തകയായിരുന്ന സ്മിത, ഇരിക്കൽ സമരത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു.

കുടുംബശ്രീ പ്രവർത്തകരുടെ ആദ്യ രൂപ മായിരുന്ന കമ്മ്യൂണിറ്റി ഓർഗനൈസർ (C O )മാരെ സ്ഥിരപ്പെടുത്തുന്നതിനായി നടന്ന സമരത്തിൽ, നേതൃത്വം കൊടുത്തവരിൽ ഒരാൾ ആയ സ്മിത തൊഴിലാളികൾക്കൊപ്പം രാവും പകലും സമരപ്പന്തലിൽ നിറ സാന്നിധ്യം ആയിരുന്നു.

നിലവിൽ നടത്തികൊണ്ടിരിക്കുന്ന സന്നദ്ധ സഹായ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരുവാനും വിപുലപ്പെടുത്താനുമുള്ള വഴിയാണ് ബഹുജൻ അക്കാദമി ഫോർ എൻലൈറ്റ്ൻ മെന്റ് ഇനിഷിയേറ്റിവ് എന്ന ഈ ട്രസ്റ്റ്‌.

ചെയർപേഴ്സൺ

KP Liju Kumar

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ തുടക്കം കുറിച്ച സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനം ഇന്നും സജീവമായി തുടരുന്നു.വിദ്യാർത്ഥി മാസിക, പോരാളി വിദ്യാർത്ഥി മാസിക എന്നിവയുടെ എഡിറ്ററായും മാനേജിങ് എഡിറ്ററായും പ്രവർത്തിച്ചു. ഇപ്പോൾ വിദ്യാർത്ഥി പബ്ലിക്കേഷൻസ് എന്ന പബ്ലിഷിങ് സ്ഥാപനത്തിന്റെ പ്രോപ്പറൈറ്റർ ആണ്. സമാന്തര സിനിമകളുടെ പ്രദർശനത്തിനായി തുടങ്ങിയ ഓപ്പൺ സ്ക്രീൻ എന്ന മിനി തിയേറ്ററിന്റെ സംഘാടകനും ടീമിന് നേതൃത്വം കൊടുത്തതും കെ പി ലിജുകുമാർ ആണ്. ദലിത് വിദ്യാർത്ഥി രജനി എസ് ആനന്ദിന്റെ മരണത്തിലും കോടതി വിധിയിലും പ്രതിഷേധിച്ച് കോഴിക്കോട് മുൻസിഫ് കോടതി മുറിയിൽ നടത്തിയ കോടതി സമരം വിദ്യാർത്ഥി ജീവിതത്തിലെ പ്രധാന ഇടപെടലായിരുന്നു.

പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലിന്റെ ഭാഗമായി രൂപം കൊടുത്ത ജനകീയ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ജനറൽ കൺവീനർ ആയി പ്രവർത്തിച്ചു.മനോജ്‌ കാന സംവിധാനം ചെയ്ത യുദ്ധ വിരുദ്ധ നാടക ജാഥ യുടെ ജാഥാ അംഗമായും സംഘാടകനായും പ്രവർത്തിച്ച് പലസ്തീൻ ജനതയ്‌ക്കൊപ്പും ഐക്യപ്പെട്ടു.

ശ്രീനിവാസൻ നായകനായ കല്ലായ് എഫ്. എം എന്ന സിനിമയുടെ പ്രൊഡക്ഷൻ കോഡിനേറ്റർ ആയും പ്രതാപ് ജോസഫ് ന്റെ രണ്ടുപേർ ചുംബിക്കുമ്പോൾ എന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ ആയും മറ്റ് നിരവധി ഡോക്ക്യൂമെന്ററികളുടെയും പ്രവർത്തനങ്ങളിൽ സഹകരിച്ചു.

ട്രേഡ് യൂണിയൻ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ കെ പി ലിജുകുമാർ കോറിതൊഴിലാളി യൂണിയൻ സെക്രട്ടറി യായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് സെക്യൂരിറ്റി വർക്കേഴ്സ് യൂണിയൻ (എക്സ് സർവീസ് മാൻ )പ്രവർത്തനത്തിലും സജീവ മായിരുന്നു. ടെക്സ്റ്റൈൽസ് തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ ഇരിക്കൽ സമരത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനിയാണ് കെ പി ലിജുകുമാർ. AMTU ന്റെ പ്രസിഡന്റ് ആയിരുന്നു. ഈ യൂണിയന്റെ നേതൃത്വത്തിലാണ് കൂപ്പൺ മാൾ സമരം, C O സമരം എന്നിവ നടത്തപെടുന്നത്. ഈ സമരങ്ങൾക്ക് നേതൃത്വംകൊടുത്തതും വിജയത്തിലേക്ക് എത്തിക്കുന്നതിലും നിർണായക പങ്ക് വഹിച്ചത് ലിജുകുമാർ ആയിരുന്നു.

രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിരവധി ഇടപെടലുകൾ നടത്തിയ ലിജുകുമാർ DPEP വിരുദ്ധ സമരം,കൊക്കകോള വിരുദ്ധ സമരം,ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ്ന് എതിരായ സമരം, wto -ലോകബാങ്ക് വിരുദ്ധ സമരം,പാലിയേക്കര ടോൾ വിരുദ്ധ സമരം,കാതിക്കൂടും ജെലാറ്റിങ് വിരുദ്ധ സമരം, ഭൂമിക്കുവേണ്ടിയുള്ള ഭൂ സമര സമിതിയുടെ ഇടപെടൽ എന്നിവയിൽ സജീവമായ ഇടപെടൽ നടത്തുവാൻ കഴിഞ്ഞു.സാധാരണ മനുഷ്യരുടെ അവകാശങ്ങൾക്ക് വേണ്ടി ചെറുതും വലുതുമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കെ പി ലിജുകുമാർ സഹായ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്.

Our Trustees

Dinesh Kumar

Rahul Rajeev

Vikas Lal

Evin Prakas

Fathima

Nandhana

Varun Rajeev

Sunil Kumar


BAHUJAN ACADEMY FOR ENLIGHTENMENT INITIATIVE
Registered under Indian Trust Act,
Reg. No: 406/1V/2023. Kozhikode, Kerala

Acct/No: 42845250232
Bank : SBI
IFSC: SBIN0070188
UPI ID : bahujanacademi@sbi

Bahujan Academy Events & Notifications

All Latest News About Our Organization and Activities are updated regularly