Extend
Hands with
Bahujan

Get involved in our various community uplifting
activities and be the change 

Bahujan Academy for Enlightenment Initiatives

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻലെറ്റൻമെന്റ ് സ്റ്റഡിസ് (എെ എെ ഇ എസ്)
സമത്വം, സ്വാതന്ത്യം, സഹോദര്യം, സാമൂഹികനീതി. നവോധാനം എന്നിവയെകുറിച്ചുള്ള പഠന ഗവേഷണ കോഴ്സുകൾ നടത്തുകയും ഇൗ മേഖലയിൽ പ്രവർത്തിച്ചുവരുന്ന അക്കാഡമിസ്റ്റുകൾക്കും മറ്റും പ്രാത്സാഹനം നൽകുന്നതിന്റെ ഭാഗമായി വിവിധ
അവാർഡുകൾ നല്കുകയും ചെയ്യുന്നതിനായി സ്ഥാപിക്കപ്പെട്ട സ്ഥാപനമാണിത്.
 ഇൗ വിദ്യാഭ്യാസ സ്ഥാപനത്തിന് കീഴിൽ വ്യത്യസ്ത ചെയറുകളും അതിന്റെ മുൻകെയിൽ
നടക്കുന്ന പരിശീലിന പരിപാടികളും ഗവേഷണപ്രവർത്തനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനങ്ങളും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു.

കൗൺസിലിംഗ് സെന്റർ

വിവിധ കാരണങ്ങളാൽ അരക്ഷരരാക്കപ്പെട്ട  ആളുകൾക്ക് ആത്മവിശ്വാസം നൽകി
ജീവിക്കാൻ പിന്തുണ നൽകുന്ന കേന്ദ്രങ്ങളാണിത്. നല്ല ആരോഗ്യത്തിന് നല്ല മാനസികാരോഗ്യം അനിവാര്യമാണ്. നല്ല സമൂഹത്തിന്റെ നിലനിൽപ്പിന് നല്ല ശാരീരിക മാനസിക ആരോഗ്യം അത്യാവശ്യമാണ്.
 എന്നാൽ നിലവിലെ സാമൂഹിക ക്രമത്തിൽ പലരും പലകാരണങ്ങളാൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു
പോകുന്നുണ്ട്. ഇങ്ങനെ ഒറ്റപ്പെട്ടുപോകുന്നവർ പലപ്പോഴും ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ
ലഭിക്കാത്തത് കാരണം മാനസികമായി തകരുകയും, ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടുകയും ചെയ്യുന്നവരാണ്. അതിനാൽ സാമൂഹികമായി ഉണ്ടാകുന്ന ഇൗ ഒറ്റപ്പെടലിനെ സാമൂഹികമായ പിന്തുണയോടുകൂടി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്
ഇൗ കൗൺസിലിംഗ് സെന്ററിന്റെ ഉദ്ദേശം. ഇൗ സെന്ററിൽ സോഷേ്യാ സെക്കോളജിസ്റ്റുകളുടെ സേവനം ഏതു സമയത്തും നേരിട്ടും അല്ലാതെയും ലഭ്യമാണ്.

സ്റ്റുഡൻസ് ഹോസ്റ്റലുകൾ

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്ന ദലിത് ആദിവാസി
പിന്നോക്ക മതനൂനപക്ഷ വിഭാഗങ്ങളിലെ 
വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയപ്രശ്നം സ്ഥാപനത്തിന് അടുത്തായി താമസിച്ച് പഠിക്കാനുള്ള അസൗകര്യമാണ്. 
ഇത്തരം
അസൗകര്യങ്ങൾ മികച്ച പഠനം നടത്തി മുന്നോട്ട് പോകുന്നതിന് മേൽ വിഭാഗങ്ങൾക്ക്
വലിയ തടസ്സമാണ്.
 ഇൗ അസൗകര്യങ്ങൾ മറികടക്കുന്നതിനുവേണ്ടി പ്രധാന വിദ്യാഭ്യാസ
സ്ഥാപനങ്ങൾ നിലനിൽക്കുന്ന നഗരങ്ങളിൽ ഹോസ്റ്റൽ സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്.

വയോജന സൗഹൃദ ഗ്രാമം

ഒരോ പഞ്ചായത്തിനെയും വയോജന സൗഹൃദ പഞ്ചായത്താക്കി പരിവർത്തിക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന പദ്ധതിയാണ് വയോജന സൗഹൃദഗ്രാമം പദ്ധതി. ഇൗ പദ്ധതിയുടെ ഭാഗമായി ഒരോ പഞ്ചായത്തിലും “”സ്നേഹതീരം” എന്ന പേരിൽ വയോജനങ്ങൾക്കായി ഒരു സ്ഥാപനം പ്രവർത്തിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പഞ്ചായത്തിലെ വിവിധ വീടുകളിൽ നിന്ന് പ്രായമായവർക്ക് സ്നേഹ തീരത്തിൽ പകൽസമയം
മുഴുവനും ചിലവഴിക്കാനും, പ്രതേ്യക സാഹചര്യത്തിൽ താമസിക്കാനുള്ള സൗകര്യവും
ഒരുക്കുന്ന പദ്ധതിയാണിത്. പ്രായമായവരുടെ ശാരീരിക, മാനസിക വിഷമങ്ങളെ ലഘൂകരിക്കാനും വിനോദവും സൗഹാർദ്ദവും പരിപോഷിപ്പിക്കാനുമുള്ള വിവിധ സെക്മെന്റുകൾ ഇവിടെ ലഭ്യമാണ്. കൂടാതെ ഡോക്ടറുടെ സേവനവും യോഗയും മറ്റും ഇവിടെ
വയോജനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ലേബർ ഫ്ളാറ്റുകൾ

നഗരങ്ങളിലെ തൊഴിലാളികൾക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഗ്രാമങ്ങളിൽ നിന്നും
മറ്റും വന്ന് നഗരങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നല്ല
അന്തരീക്ഷത്തിൽ താമസിക്കാനുള്ള സൗകര്യം വളരെ പരിമിതമാണ് ഇപ്പോൾ. ഉണ്ടെങ്കിൽ തന്നെ താമസച്ചെലവ് ശമ്പളവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ തുകയാണ്
തൊഴിലാളി കൊടുക്കേണ്ടിവരുന്നത്. അങ്ങനെ കൊടുത്താൽ പോലും പൊതു സമൂഹത്തിൽ നിന്നും വലിയ അവഗണനയും നേരിടേണ്ടിവരികയുമാണ്. ഇവിടെയാണ് ലേബർ
ഫ്ളാറ്റുകള
ുടെ ആവശ്യകത. തൊഴിലാളികൾക്ക് മിനിമം ചിലവിൽ താമസിക്കാനും അവർക്ക്
വിനോദവും ആരോഗ്യപരിപാലനവും സാദ്ധ്യമാകുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ
മികച്ച താമസസൗകര്യം ലഭ്യമാക്കുകയാണ് ഇൗ പ്രാജക്റ്റിന്റെ ലക്ഷ്യം. ഇൗ ഫ്ളാറ്റിൽ
കളിക്കളങ്ങളും, നീന്തൽ കുളവും, റസ്റ്റോറന്റുകളും, ജിംനേഷ്യവും, പ്രാഥമിക മെഡിക്കൽ എയ്ഡ് സെന്ററുകളും മറ്റ് വിനോദോപാധികളും ഉണ്ടായിരിക്കും. ഇതിലൂടെ ഒാരോ
തൊഴിലാളിക്കും ഒാരോ ദിവസവും റീഫ്രഷ് ആവുകയും തൊഴിലിടങ്ങളിൽ മികച്ച
പെർഫോമൻസ് ഉണ്ടാക്കുവാനും അതുവഴി തൊഴിലിടങ്ങൾ കൂടുതൽ ഉല്പാദന ക്ഷമമാകുകയും ചെയ്യും. അതിലൂടെ കമ്പനിക്കും അതുവഴി രാജ്യത്തിനും അതിന്റെ നേട്ടം ഉണ്ടാവുകയും ചെയ്യുന്നു.

ദി ഫോക്സ് പോയിന്റ ്

ഇത് ഒരു ഒാൺലെൻ മീഡിയയാണ്. ട്രസ്റ്റിന്റെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ട സമത്വം, സ്വാതന്ത്ര്യം സാഹോദര്യം സാമൂഹിക നീതി തുടങ്ങിയ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത ആശയങ്ങളെ പൊതുസമൂഹത്തിൽ നിരന്തരം ഒാർമ്മിപ്പിക്കുന്നതിനും സമൂഹത്തിൽ ഇത്തരം കാര്യങ്ങൾ അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അത്
ജനങ്ങളോട് റിപ്പോർട്ട് ചെയ്യാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു ഒാൺലെൻ മാധ്യമ സ്ഥാപനമാണ് ദി ഫോക്സ് പോയിന്റ ്. ട്രസ്റ്റിന്റെ ഏറ്റവും പ്രധാന പ്രാജക്റ്റുകളിൽ ഒന്നാണിത്

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ

കാലാവസ്ഥ വ്യതിയാനവും, ജീവിതശെലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രോഗങ്ങൾക്ക് പ്രാഥമിക ചികിത്സകൾ നൽകുന്ന കേന്ദ്രങ്ങളാണിത്. ഇൗ കേന്ദ്രങ്ങളിൽ എല്ലാദിവസവും ഒരു ഡോക്ടർ വീതം ഉണ്ടാവുകയും ആവശ്യമരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്യുകയും ചെയ്യും.

പാരമ്പര്യകല പരിശീലന -പെർഫോമൻസ് കേന്ദ്രങ്ങൾ

പലപ്പോഴും പാരമ്പര്യകലകൾ ആചാരനുഷ്ഠാന ചടങ്ങളുടെ ഭാഗമായാണ് നിലനിന്നു
പോകുന്നത്. ആചാരനുഷ്ഠാന ചടങ്ങളുടെ സമയങ്ങളില്ലാതെ പ്രദർശിപ്പിക്കപ്പെടുന്നില്ലാ
യെന്നത് ഇൗ കലാരൂപങ്ങളുടെ വ്യാപനം തടസ്സപ്പെടുന്നു. അതുവഴി കലാകാരന്മാർക്ക്
വേണ്ടത്ര പരിഗണനയും കിട്ടാതെ പോകുന്നു. ഇൗ കലാരൂപങ്ങളെ ടൂറിസവുമായി കണ്ണിചേർക്കുന്ന വിധത്തിൽ സ്വതന്ത്രമായ കലാരൂപങ്ങളായി പാരമ്പര്യ കലകളെ മാറ്റേണ്ടതുണ്ട്. ഇത് അത്തരം കലാകാരന്മാർക്ക് സാമ്പത്തികമായി മെച്ചപ്പെടുന്നതിനും സാമൂഹികമായി അംഗീകാരം ലഭിക്കുന്നതിനും ഉതകും. അതിനാൽ ഇൗ കലാരൂപങ്ങളുടെ പരിശീലനത്തിനും അതിന്റെ അവതരണത്തിനുമുള്ള സ്ഥാപനങ്ങളാണ് പാരമ്പര്യ കലാപരിശീലന പെർഫോമൻസ് കേന്ദ്രങ്ങൾ.

നിയമസഹായ കേന്ദ്രങ്ങൾ

പ്രധാനമായും അട്രാസിറ്റിയുമായി ബന്ധപ്പെട്ട് നിയമ സഹായങ്ങൾ നൽകുന്ന കേന്ദ്രങ്ങളാണിത്. ഒാരോ മുൻസിഫ് കോടതി ചുറ്റളവിലും ഒരു നിയമസഹായങ്ങളെങ്കിലും
സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ദലിത് ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ പലപ്പോഴും കേസാവാതിരിക്കുകയോ ചാർജ്ജ് ചെയ്യപ്പെട്ട കേസുകൾ തന്നെ
ശരിയായി നടത്താതിന്റെ പേരിൽ ക്രിമിനലുകൾ രക്ഷപ്പെട്ടുപോകുന്ന അവസ്ഥയാണ്.
നിയമസഹായങ്ങൾ ലഭിക്കാത്തതും സാമ്പത്തികമായ പിന്നോക്കാവസ്ഥയുമാണ് കേസുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇൗ വിഭാഗങ്ങൾക്ക് തടസ്സമായി നിൽക്കുന്നത്.
അത്തരം സാഹചര്യങ്ങളെ ലഘൂകരിക്കുന്നതിനും ആവശ്യമായ നിയമസഹായങ്ങൾ
നൽകുന്നതിനാണ് ഇത്തരം കേന്ദ്രങ്ങൾ ആവശ്യമായി വന്നിരിക്കുന്നത്.

Other Initiatives

Besides above major initiatives bahujan academy offers several community uplifting activities and runs establishments

For Downloading Applications For Scholarships and Other Scheme Apply Now


BAHUJAN ACADEMY FOR ENLIGHTENMENT INITIATIVE
Registered under Indian Trust Act,
Reg. No: 406/1V/2023. Kozhikode, Kerala

Acct/No: 42845250232
Bank : SBI
IFSC: SBIN0070188
UPI ID : bahujanacademi@sbi

Bahujan Academy Events & Notifications

All Latest News About Our Organization and Activities are updated regularly